കൂടരഞ്ഞി: ഷിറ്റോ റിയൂ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കരാട്ടെ വിദ്യാർഥികൾക്ക് ബ്ലാക്ക് ബെൽറ്റ് വിതരണം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രത്നാ രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി പോലീസ് പ്രൊബേഷൻ എസ്ഐ പി. അഭിജിത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കരാട്ടെ കേരള ചീഫ് ഷിഹാൻ ജയേഷ് സ്രാമ്പിക്കൽ, റെൻഷി, കെ.പി. തങ്കച്ചൻ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിനു ബേബി, ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി ജോൺ, ബാബു ചെല്ലന്തറയിൽ, അനീഷ് പുത്തൻപുര, സോളി ജോസഫ് എന്നിവർ പ്രസംഗിച്ചു. എം.ഡി. മാത്യു, യൂണിവേഴ്സിറ്റി കരാട്ടെ കോച്ച് കെ. വിഷ്ണു, ബെനിറ്റോ തങ്കച്ചൻ, സൗമ്യ ജയേഷ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ 25 വിദ്യാർഥികൾ ബ്ലാക്ക് ബെൽറ്റ് സ്വീകരിച്ചു.